മാതൃകാപരം " ടീം വളാഞ്ചേരി "- ബിഗ് സല്യൂട്ട്..

0



വളാഞ്ചേരിയുടെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തന മേഖലയിൽ ശ്രദ്ധേയ മുഖമാവുകയാണ് "ടീം വളാഞ്ചേരി ". എല്ലായിടങ്ങളിലും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒട്ടേറെ സംഘടനകളും വ്യക്തികളും ഉണ്ടങ്കിലും ആരും കൈവെക്കാൻ മടിക്കുന്ന പ്രവർത്തനങ്ങളുമായാണ് "ടീം വളാഞ്ചേരി "വ്യത്യസ്ത മുഖമായി മാറുന്നത്.. ഊരും പേരും ഇല്ലാതെ വളാഞ്ചേരിയിലും പരിസരങ്ങളിലുമായിഅലഞ്ഞ് തിരിയുന്നവർ, മാനസിക വിഭ്രാന്തി സംഭവിച്ചവർ തുടങ്ങി  വൃത്തിഹീനമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്നവരെ പുത്തൻ മനുഷ്യനാക്കി നഷ്ടപെട്ട പുതു ജീവിതം സാധ്യമാക്കി നൽകുകയാണ് "ടീം വളാഞ്ചേരി "യുടെ പ്രവർത്തനം.
 ഇത്തരത്തിൽ അമ്പതോളം പേരെയാണ് ടീം വളാഞ്ചേരി പ്രവർത്തകർ പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിരിക്കുന്നത്... 

കഴിഞ്ഞ ദിവസം കഞ്ഞി പുരപ്രദേശത്ത് അലഞ്ഞ് തിരിക്കുകയായിരുന്ന കാഞ്ഞിരപള്ളി സ്വദേശിയായ നാൽപത്തിയെട്ട് വയസ്സുകാരൻ ഷാജഹാനെയാണ് ടീം വളാഞ്ചേരി പ്രവർത്തകർ പുതു ജീവിതത്തിലേക്ക് കൊണ്ടുവന്നത്.വൃത്തിഹീനമായി അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന  ഇയാളെ  പ്രവർത്തകർ ഏറ്റെടുക്കുകയും കുളിപ്പിച്ച് വൃത്തിയാക്കി, മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി പുതുപുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച് ഭക്ഷണം നൽകി വളാഞ്ചേരിയിലെ അബു ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാ
ണ്.അന്വേഷണത്തിൽ ഇയാൾക്ക് ബന്ധുക്കളും മറ്റും ഇല്ലന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ നാളെ മണ്ണാർക്കാട് അഗതിമന്ദിരത്തിലേക്ക് മാറ്റും.
ഇത്തരത്തിൽ താളം തെറ്റിയ അമ്പതോളം മനുഷ്യരെയാണ് ടീം വളാഞ്ചേരി പ്രവർത്തകർ പുതു ജീവിതം നൽകിയിരിക്കുന്നത്.
ബന്ധുക്കളെ കണ്ടെത്തി അവരെ തിരികെ യേൽപിച്ചും, മറ്റ് ചിലർക്ക് ജോലി നൽകിയും, അല്ലാത്തവരെ അഗതിമന്ദിരത്തിലേക്ക് മാറ്റിയും ടീം വളാഞ്ചേരിയുടെ നിസ്വാർത്ഥ സേവനം തുടരുക തന്നെയാണ്.. 
നന്മ കുഞ്ഞിപ്പ, നിസാർ പാലാറ, വി.പി.എം സാലിഹ്, സൈഫുദ്ധീൻ പാടത്ത് ,ഹസ്ന നടുവഞ്ചേരി, ഇഖ്ബാൽ മാസ്റ്റർ, നാസർ... നിങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നു..

 ബിഗ് സല്യൂട്ട്

ബാബു എടയൂർ_ മീഡിയവിഷൻ ന്യൂസ്
Content Highlights: Exemplary "Team Valanchery" - Big Salute..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !