കേരളത്തിലെ എല്ലാ വീടുകളിലും കാണുന്ന ചെടിയാണ് തുളസി. തുളസിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് പ്രത്യേകം പറഞ്ഞ് തരേണ്ട കാര്യമില്ല.നല്ലൊരു അണുനാശിനിയും ആന്റി ഓക്സിഡന്റുമാണ് തുളസി.
ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും തുളസി പരിഹാരമാണ്. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.
തുളസിയില്‍ അടങ്ങിയിരിക്കുന്ന യുജിനോള്‍ ഹൃദയാരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും. പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ, പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. ത്വക് രോഗങ്ങള്‍ അകറ്റാനും, മുഖകാന്തിക്കും തുളസി അത്യുത്തമമാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും തുളസിയ്‌ക്ക് കഴിവുണ്ട്. മുഖത്ത് തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്.
ചിലന്തി, തേള്‍ എന്നിവയില്‍ നിന്നേല്‍ക്കുന്ന വിഷത്തിനും പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു. തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചുസേവിക്കുകയും, കടിച്ച ഭാഗത്ത് പുരട്ടുകയുമാണ് ചെയ്യുന്നത്. രോ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തുളസി സഹായിക്കും.
Content Highlights: Know about the health benefits of Tulsi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !