കുറ്റിപ്പുറം ഉപജില്ല ഗാന്ധി കലോത്സവം സമാപിച്ചു

0


മാറാക്കര
: കുറ്റിപ്പുറം ഉപജില്ല ഗാന്ധി ദർശൻ കലോത്സവം സമാപിച്ചു. മാറാക്കര എ.യു.പി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ബശീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി വർദ്ധിച്ചിരിക്കുന്നു എന്നും ഇത്തരം കലാ മത്സരങ്ങൾ ഗാന്ധിജിയുടെ ചരിത്രം പഠിക്കാൻ കുട്ടികൾക്ക് അവസരം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  

പി.ടി.എ.പ്രസിഡണ്ട് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഹരീഷ് വി.കെ, ബി.പി.സി. അബ്ദുൽ സലീം.ടി, ഗാന്ധി ദർശൻ ജില്ലാ കൺവീനർ പി.കെ.നാരായണൻ മാസ്റ്റർ, സ്കൂൾ മാനേജർ പി.എം.നാരായണൻ , ഹെഡ് മാസ്റ്റർ എൻ.എം.പരമേശ്വരൻ, ടി.എം. കൃഷ്ണദാസ് സംസാരിച്ചു. സ്കിറ്റ്, ഗാന്ധിയൻ ഗാനാലാപനം, ക്വിസ്, ദേശ ഭക്തി ഗാനം, കവിതാ രചന, ഉപന്യാസ രചന തുടങ്ങിയ വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ നടന്നു.

സമാപന സംഗമം മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. സജ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു. ചാമ്പ്യൻമാരായ സ്കൂളുകൾക്കുള്ള ട്രോഫി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനീഷ്. കെ.പി , ഷംല ബശീർ എന്നിവർ വിതരണം ചെയ്തു. പി.ഇ.സി സെക്രട്ടറി എം.അഹമ്മദ് മാസ്റ്റർ, മണികണ്ഠൻ മാസ്റ്റർ, എം.മുകുന്ദൻ , വൃന്ദ.ടി, കെ.എസ്.സരസ്വതി, കെ.ബേബി പത്മജ, പി.പി.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. യു.പി വിഭാഗത്തിൽ എ.എം.യു.പി.എസ് ഇരിമ്പിളിയം ഒന്നാം സ്ഥാനവും എ.യു.പി. എസ് വടക്കും പുറം രണ്ടാം സ്ഥാനവും , ഹൈസ്കൂൾ വിഭാഗത്തിൽ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് ആതവനാട് പരിതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Content Highlights: Kuttipuram Upazila Gandhi Kalatsavam concluded.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !