സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത്
ഫൈനല്‍ ഉറപ്പിച്ചതിനൊപ്പം റെക്കോര്‍ഡുകളില്‍ പലതും തന്റെ പേരിലാക്കി മെസി. അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസി മാറി.
ഖത്തര്‍ ലോകകപ്പിലെ തന്റെ 5ാം ഗോളിലേക്ക് മെസി എത്തിയപ്പോള്‍ ബാറ്റിസ്റ്റിയൂട്ടയുടെ ഗോള്‍ റെക്കോര്‍ഡ് ആണ് അര്‍ജന്റീനയുടെ നായകന്‍ മറികടന്നത്. മെസിയുടെ പതിനൊന്നാമത്തെ ലോകകപ്പ് ഗോളാണ് ഇത്. ബാറ്റിസ്റ്റ്യൂട്ടയുടെ ലോകകപ്പിലെ 10 ഗോള്‍ എന്ന നേട്ടമാണ് മെസി ഇവിടെ മറികടന്നത്.
ഖത്തര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരിലും മെസി മുന്‍പിലെത്തി. 5 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. രണ്ടാമതുള്ള എംബാപ്പെ 5 ഗോളും രണ്ട് അസിസ്റ്റും അക്കൗണ്ടിലാക്കി. നാല് ഗോളോടെ ഫ്രാന്‍സിന്റെ ജിറൗദ് ആണ് മൂന്നാമത്.
![]() |
അർജൻ്റീനൻ മുൻ താരം: ബാറ്റിസ്റ്റ്യൂട്ട |
ക്രൊയേഷ്യക്കെതിരെ ഒരു ഗോളും അസിസ്റ്റും മെസിയില്‍ നിന്ന് വന്നതോടെ ഒരു ലോകകപ്പ് എഡിഷനില്‍ മൂന്ന് മത്സരങ്ങളിലായി ഗോള്‍ സ്‌കോര്‍ ചെയ്യുകയും അസിസ്റ്റ് നല്‍കുകയും ചെയ്ത ആദ്യ താരമായും മെസി മാറി. ഒരു ലോകകപ്പ് എഡിഷനില്‍ അഞ്ച് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മെസി.
Content Highlights: Messi overtakes Batistuta to become Argentina's top World Cup goalscorer
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !