തിരുവനന്തപുരം: സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സര്‍ക്കാര്‍. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന അധിക വില്‍പന നികുതിയാണ് പിന്‍വലിച്ചത്.
ഇതോടെ വില്‍പന നികുതി 112 ശതമാനത്തില്‍നിന്ന് 82 ശതമാനമായി. ഇന്ന് മുതല്‍ വൈനിന്റെ വില കുറയും.
വൈനിന്റെ വില്പന നികുതി കുറയ്ക്കാന്‍ നേരത്തെ ധാരണയായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഡിസംബര്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യം നല്‍കാന്‍ ഇന്നലെയാണ് ബെവ്കോയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്. വ്യത്യാസം നിലവില്‍ വന്നതോടെ 400 രൂപയുടെ ഒരു ലീറ്റര്‍ വൈനിന് 50 രൂപ കുറയും.
Content Highlights: reduced sales tax; The price of wine will decrease in the state
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !