തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു.
പാറശാല ഐടിഐയിലെ വിദ്യാര്‍ത്ഥിനി മന്യയ്ക്കാണ് വീണ് പരിക്കേറ്റത്.
ടിബി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണിട്ടും ബസ് നിര്‍ത്താതെ പോയി. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് നരിക്കുനിയില്‍ കഴിഞ്ഞദിവസം ബസില്‍ നിന്നും തെറിച്ച് വീണ് ഒരു യാത്രക്കാരി മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ബസ്സിനടിയില്‍പ്പെട്ടായിരുന്നു മരിച്ചത്.
Content Highlights:Fell off the running KSRTC bus; The student was injured
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !