ഷാരുഖ് ഖാന്റെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം താരം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. പത്താനാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ആദ്യ ചിത്രം. കൂടാതെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡൻകി സിനിമയുടെ സൗദി ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം താരം ആരാധകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെ മക്കയിൽ നിന്നുള്ള ഷാരുഖിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മക്കയിൽ എത്തി ഉംറ നിർവഹിക്കുന്ന ഷാരുഖിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഉംറ വസ്ത്രവും മാസ്കും ധരിച്ച് പ്രാർത്ഥിക്കുന്ന ഷാരുഖിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാവുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പുതിയ ചിത്രം ഡൻകിയുടെ സൗദി ഫെഡ്യൂൾ പൂർത്തിയാക്കിയതായി താരം അറിയിച്ചത്. ഷൂട്ടിങ് പൂർത്തിയാക്കാൻ മികച്ച അവസരം ഒരുക്കിത്തന്ന സൗദി സർക്കാരിന് നന്ദിയും താരം അറിയിച്ചിരുന്നു. കൂടാതെ ജിദ്ദയിൽ നടക്കുന്ന റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും താരം പങ്കെടുത്തു. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ‘ ആയിരുന്നു.
അടുത്തവർഷം ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Content Highlights: Shah Rukh Khan performs Umrah in Makkah, pictures go viral
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !