യമഹ RX100 തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കേട്ടുതുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി. 2022 ജൂലൈയില്‍, ഇന്ത്യയില്‍ ഐക്കണിക്ക് യമഹ RX100 തിരികെ കൊണ്ടുവരുമെന്ന് യമഹ സ്ഥിരീകരിച്ചിരുന്നു.
ആധുനിക ഡിസൈന്‍ ഭാഷയും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനും ഉള്ള യഥാര്‍ത്ഥ ബൈക്കിന്റെ പുനര്‍ജന്മമായിരിക്കും ഇത്. പുതിയ RX100 'ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഫലപ്രദമായ പാക്കേജായിരിക്കണം' എന്ന് നേരത്തെ യമഹ മോട്ടോര്‍ ഇന്ത്യ ചെയര്‍മാന്‍ ഐഷിന്‍ ചിഹാന വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു അഭിമുഖത്തില്‍, പുത്തന്‍ RX100 എത്തുക കൂടുതല്‍ കരുത്തോടെ ആയിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു ഇലക്‌ട്രിക് പവര്‍ട്രെയിനോടുകൂടിയ RX100ന്‍റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഒരു വലിയ ഡിസ്പ്ലേസ്മെന്റ് ആന്തരിക ജ്വലന എഞ്ചിന്‍ ഉപയോഗിച്ച് മോഡല്‍ വീണ്ടും അവതരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കമ്ബനി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു തന്നെ കമ്ബനി R15 V4-ന്റെ 155cc, സിംഗിള്‍-സിലിണ്ടര്‍, ഫോര്‍-വാല്‍വ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യൂണിറ്റ് പരമാവധി 18.4 bhp കരുത്തും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ യമഹ RX100 ലോഞ്ച് 2026 ന് ശേഷം മാത്രമേ നടക്കൂ എന്നും യമഹ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
'ഞങ്ങള്‍ക്ക് ഒരു പ്ലാനുണ്ട്, പക്ഷേ ഞങ്ങള്‍ അത്ര എളുപ്പത്തില്‍ RX100 പേര് ഉപയോഗിക്കില്ല.. RX100 ഒരു പെട്ടെന്നുള്ള തീരുമാനമാകില്ല.. അത് ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഇംപാക്ടീവ് പാക്കേജ് ആയിരിക്കണം..' ഐഷിന്‍ ചിഹാന നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Popular hero RX100 returns with more power, details out
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !