അനാവശ്യ ഫോണ്‍ വിളികള്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി (ട്രായ്).
കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോണ്‍വിളികള്‍ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണ ചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിന്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള 'ഡിസ്റ്റര്‍ബ്ഡ് ലെഡ്ജര്‍ ടെക്‌നോളജി' (ഡി.എല്‍.ടി) സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്. അണ്‍സോളിസിറ്റഡ് കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷനില്‍ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളില്‍ നിന്ന് നിരവധി പരാതികള്‍ വരുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കാരണമാകുന്നുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാന്‍ ട്രായ് കര്‍മ്മപദ്ധതി രൂപികരിക്കുന്നത്. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം 10 ല്‍10 പേരും പലതരത്തിലുള്ള വ്യക്തിഗത ഡാറ്റാ ലംഘനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ടെലിമാര്‍ക്കറ്റുകാരെക്കുറിച്ചുള്ള പരാതികള്‍ 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ഇപ്പോഴും ഉപഭോക്താക്കളെ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്ന പരാതി കൂടിയിരിക്കുകയാണ്. അനാവശ്യ സന്ദേശങ്ങളെപ്പോലെ തന്നെ ഇത്തരം ഫോണ്‍വിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ രാജ്യത്തെ ടെലികോം രംഗത്തും കമ്ബനികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ട്രായ് തന്നെ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ ടെലികോം ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്ടര്‍ എന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറിലാണ് പൊതുജനത്തിന്റെ അഭിപ്രായം ഇവര്‍തേടിയത്. ഓണ്‍ലൈനായി അനുമതികള്‍ നല്‍കുന്നതിലും ഏകജാലക ക്ലിയറന്‍സ് സിസ്റ്റം കൊണ്ടുവരുന്നതിലുമെല്ലാം പൊതുജനത്തിന് അഭിപ്രായം പറയാനവസരമുണ്ടായിരുന്നു. കമ്ബനികള്‍ക്കോ സംരംഭകര്‍ക്കോ ടെലികോം ഓഫീസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അനുമതി പത്രങ്ങളും ലൈസന്‍സും നേടിയെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
Content Highlights: Telemarketing calls are borderline; Telephone Regulatory Authority with strict action
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !