ന്യൂഡൽഹി: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തി കാറിൽ സഞ്ചരിച്ച യുവാക്കൾ. പുതുവത്സര ആഘോഷങ്ങൾക്കിടെയാണ് 20കാരിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ 7-8 കിലോമീറ്ററാണ് വലിച്ചിഴച്ചത്. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. കാഞ്ജ്‌വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്നമായി നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിന്റെ മുഴുവൻ സത്യങ്ങളും പുറത്തു വരണമെന്ന് അവർ ആവശ്യപ്പെട്ടു.
രോഹിണി ജില്ലാ പൊലീസിന്റെ ക്രൈം ടീം സ്ഥലത്തെത്തി നടത്തി. യുവതിയുടെ മൃതദേഹം മംഗോൾപുരി എസ്‌ജിഎം ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ വച്ചാണ് 20കാരിയുടെ മരണം സ്ഥിരീകരിച്ചത്.
Content Highlights: drunk driving; A 20-year-old woman was dragged for kilometers after being hit by a car
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !