വര്‍ഷാന്ത്യത്തില്‍ റെക്കോര്‍ഡടിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്‌മെന്റുകള്‍. ഡിസംബറില്‍ 12.82 ലക്ഷം കോടി രൂപയുടെ പേയ്മെന്റാണ് നടന്നത്.
2016ല്‍ ആരംഭിച്ച പ്ലാറ്റ്‌ഫോമില്‍ ഈ മാസം 782 കോടി ഇടപാടുകളാണ് നടന്നത്. രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് വിപ്ലവം സൃഷ്ടിക്കുന്നതില്‍ യുപിഐ വലിയ സംഭാവനയാണ് നല്‍കിയത്.
2022 ഡിസംബറില്‍ യുപിഐ 12.82 ട്രില്യണ്‍ (12.82 ലക്ഷം കോടി രൂപ) മൂല്യമുള്ള 7.82 ബില്യണ്‍ ഇടപാടുകള്‍ നടത്തി ധനകാര്യ സേവന വകുപ്പാണ് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ഇക്കാര്യം പറഞ്ഞത്. യുപിഐ വഴിയുള്ള പേയ്‌മെന്റുകള്‍ 100 കോടി കവിഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ 12 ലക്ഷം കോടി രൂപയാണ് യുപിഐ പേയ്മെന്റുകള്‍ വഴി ലഭിച്ചത്. നവംബറില്‍ 730.9 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു ഇതില്‍ 11.90 ലക്ഷം കോടിയാണ് യുപിഐ വഴി നടന്നത്.
ഇന്റര്‍-ബാങ്ക് പിയര്‍-ടു-പിയര്‍ (P2P) ഇടപാടുകള്‍ സുഗമമാക്കുന്ന ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ലളിതമായ ഘട്ടങ്ങളിലൂടെ മൊബൈല്‍ വഴിയാണ് ഇടപാട് നടത്തുന്നത്. കൂടാതെ, യുപിഐ ഇടപാടുകള്‍ക്ക് നിരക്കുകളൊന്നും ബാധകമല്ല.
പണരഹിത ഇടപാടുകള്‍ക്കുള്ള ചെലവുകുറഞ്ഞ മീഡിയ വഴിയാണ് മാസം തോറും ട്രാന്‍സാക്ഷന്‍ നടത്തുന്നത്. 381 ബാങ്കുകള്‍ ഇതില്‍ സജീവമാണ്.കഴിഞ്ഞ വര്‍ഷം യുപിഐ ഇടപാടുകള്‍ വോളിയത്തിലും മൂല്യത്തിലും ഗണ്യമായി വര്‍ദ്ധിച്ചിരുന്നതായി സ്‌പൈസ് മണി സ്ഥാപകന്‍ ദിലീപ് മോദി പറഞ്ഞു.
'യുപിഐയുടെ പ്രധാന നേട്ടം അത് കൊണ്ടുവരുന്ന സൗകര്യമാണ്. ഓരോ ഇടപാടിനും പ്രത്യേക പ്രൊഫൈലുകള്‍ ആവശ്യമില്ലാതെ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ക്കിടയില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ യുപിഐ അനുവദിക്കുന്നു. ഇത് ഉപയോക്താവിനെ ഇടപാട് എളുപ്പമാക്കാന്‍ സഹായിക്കുന്നു. യുപിഐ ലളിതവും വേഗതയേറിയതുമാണ് എന്നതാണ് മറ്റൊരു കാരണം. കൂടാതെ സുരക്ഷിതമായ ഇടപാട് രീതിയും കൂടിയാണിത്.
സാമ്ബത്തിക ഇടപെടല്‍ നടത്തുന്നതില്‍ യുപിഐ ഒരു പ്രധാന ഘടകമായിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, പേടിഎം അതിന്റെ 2022 ലെ റീക്യാപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഡല്‍ഹി-നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് തലസ്ഥാനമായി ഉയര്‍ന്നിരിക്കുന്നത്.
2022-ല്‍ 7X വളര്‍ച്ചയോടെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി അതിവേഗം വളരുന്ന നഗരമായി തമിഴ്‌നാട്ടിലെ കാട്‌പാഡിയായിരുന്നു മാറിയിരുന്നത്. ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ബുധനാഴ്ച. അന്നേ ദിവസം രാത്രി 7.23-നാണ് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നത്.
Content Highlights: UPI apps with record performance in December 2022


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !