കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന.
429 ഓളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി. 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 8 ഹോട്ടലുകള്‍ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി.
തൃശൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂര്‍ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.
തൃശൂര്‍ റെയില്‍വേ സ്റ്റഷനില്‍ നടന്ന പരിശോധനയില്‍ ട്രെയിന്‍ വഴിയെത്തിച്ച മാസം പിടികൂടി. ദിണ്ടിഗലില്‍ നിന്ന് മാംസം ട്രെയിന്‍ വഴിയെത്തിച്ച് വിതരണം ചെയ്യുന്ന ഡെയിലി ഫ്രഷ് എന്ന സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാവിഭാഗം നോട്ടീസ് നല്‍കി. സാംപിള്‍ പരിശോധനയ്ക്കയച്ചു.
എറണാകുളത്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പള്ളിമുക്കിലെ അല്‍ ഹസൈന്‍ ഹോട്ടല്‍ പൂട്ടിച്ചു. ഇവിടെ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
Content Highlights: Widespread inspection of hotels in the state; Licenses of 21 establishments were cancelled


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !