ദേശീയ പാത നിർമ്മാണം; കുറ്റിപ്പുറത്തും രണ്ടത്താണിയിലും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0
എം.എൽ.എയുടെ നേതൃത്വത്തിൽ ദേശീയ പാത വിഭാഗം          
ഉദ്യോഗസ്ഥർ  സ്ഥലം സന്ദർശിച്ചു.

കോട്ടക്കൽ:
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി  കുറ്റിപ്പുറത്തും രണ്ടത്താണിയിലും നടക്കുന്ന പ്രവൃത്തികളിൽ  ജനങ്ങൾക്കുണ്ടായ ആശങ്കകൾക്ക് അടിയന്തിരമായി പരിഹാരമുണ്ടാക്കണമെന്നും ബദൽ സംവിധാനങ്ങൾ നിർമ്മിക്കണമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ആവശ്യപ്പെട്ടു.   ദേശീയ പാത വിഭാഗം  ഉദ്യോഗസ്ഥരുടെ സംഘം     പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ   നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശി ക്കുകയായിരുന്നു.
 
ദേശീയ പാത 66 പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പ്രവൃത്തിയുടെ പ്ലാൻ അനുസരിച്ച് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ   റെയിൽവേ ഓവർ ബ്രിഡ്ജിന്റെ താഴ്ഭാഗത്തേക്ക്  ഡ്രൈനേജ് വഴി പുഴയോ തോടോ ഒന്നുമില്ലാത്ത  ജനവാസവും കൃഷിയിടങ്ങൾ ഉള്ളതുമായ കഴുത്തല്ലൂർ പാടത്തേക്ക് വെള്ളം ഒഴുകിയെത്തുമെന്നതാണ്  കുറ്റിപ്പുറത്തുള്ള ജനങ്ങളുടെ ആശങ്ക. രണ്ടത്താണി പ്രദേശം പൂർണ്ണമായും രണ്ടു ഭാഗങ്ങളായി വേർ പിരിയുന്നത് ഒഴിവാക്കുന്നതിന് ടൗണിൽ ഒരു അണ്ടർ പാസ് വേണമെന്നതാണ്  രണ്ടത്താണിയിലെ ജനങ്ങളുടെ ആവശ്യം. 

കുറ്റിപ്പുറം, മാറാക്കര ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടേയും പ്രദേശവാസികളുേടേയും ആശങ്ക  ഇ.ടി.മുഹമ്മദ് ബഷീർ എം.പിയും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും ദേശീയ പാത അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്  അധികൃതർ ഇന്നലെ എം.എൽ.എയുടെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിച്ചത്.  കഴിഞ്ഞ മാസം നടന്ന ജില്ലാ വികസന സമിതി  യോഗത്തിൽ എം.എൽ.എ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കുകയും ഇത് സംബന്ധിച്ച കത്തുകൾ ദേശീയ പാത അതോറിറ്റി അധികൃതർക്ക് നൽകുകയും ചെയ്തിരുന്നു.

കുറ്റിപ്പുറം കഴുത്തല്ലൂർ പ്രദേശത്തുകാരുടെ പ്രയാസവും ആശങ്കകളും പരിഹരിക്കുന്നതിന് ബദൽ സംവിധാനമൊരുക്കുന്നതിനായി  നിലവിൽ ഡ്രൈനേജ് സംവിധാനത്തിന്റെ ഡിസൈൻ തയ്യാറാക്കിയ എൻ.എച്ച്.എ.ഐ വിഭാഗം ഉടനെ സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. 
രണ്ടത്താണി ടൗണിൽ അണ്ടർ പാസ് സംബന്ധിച്ച വിഷയം  പരിഹരിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ 
ഇന്നലെ സ്ഥല സന്ദർശനത്തിനെത്തിയ എൻ എച്ച്.എ.ഐ നിലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റിപ്പോർട്ട് തയ്യാറാക്കി നൽകും. കുറ്റിപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത്      സർവ്വീസ് റോഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചും  ഇവിടെ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തികൾ സംബന്ധിച്ചും ശ്രദ്ധയിൽപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർ ഡോ.ജെ. ഒ അരുൺ , എൻ.എച്ച്. എ .ഐ  ടെക്നിക്കൽ മാനേജർ ദേവപ്രസാദ് സഹു, ലെയ്സൺ ഓഫീസർ  പി.പി.എം.അഷ്റഫ്, സൈറ്റ് എഞ്ചിനീയർ മീന , നിർമ്മാണ കമ്പനിയുടെ പ്രതിനിധി ഫെനി കുമാർ പി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്. രണ്ടത്താണി ടൗണിൽ മുൻ എം.എൽ.എ. അബ്ദുറഹിമാൻ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഉമറലി കരേക്കാട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി.കുഞ്ഞി മുഹമ്മദ്, കെ.പി. ഷരീഫ ബഷീർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. മൻസൂറലി മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ പി.അബ്ദുൽ നാസർ,  എ.പി. ജാഫർ അലി,   ഷംല ,സജിത ടീച്ചർ, സമീർ കാലൊടി , വ്യപാരി  സംഘടന പ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു. കുറ്റിപ്പുറത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.എസ് പൂക്കോയ തങ്ങൾ, വി.പി അഷ്റഫലി,  സി.കെ.ജയകുമാർ , റിജിത ഷലീജ് എന്നിവർ പങ്കെടുത്തു.
Content Highlights:National Highway Construction; Prof. should resolve the concerns of the people in Kuttipuram and Randathani. Abid Hussain Thangal MLA
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !