ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

വളാഞ്ചേരി അമ്പാടിയുടെ തിരുമുറ്റത്ത് ഡോ.എം.ഗോവിന്ദനെ ഓർമ്മിക്കാൻ സഹപ്രവർത്തകരും നാട്ടുകാരും നാളെ വീണ്ടും ഒത്ത് ചേരുന്നു.. പ്രമുഖർ പങ്കെടുക്കും.

0

വളാഞ്ചേരി :
ആതുര ശുശ്രൂഷ രംഗത്ത് നിസ്വാർത്ഥ സേവനം നടത്തി നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ഡോ. എം ഗോവിന്ദനെ അനുസ്മരിക്കാനായി നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും നാളെ വൈകുന്നേരം നാലുമണിക്ക് വളാഞ്ചേരി അമ്പാടിയുടെ തിരുമുറ്റ ത്ത് ഒത്തു ചേരും.അനുസ്മരണ സദസ്സ് ഡോ. എം. പി. അബ്ദു സമദ് സമദാനി എം. പി. ഉദ്ഘാടനം ചെയ്യും.

ഡോക്ടറുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം ഡോക്ടറുടെ പത്നി വസന്ത ഗോവിന്ദൻ ചടങ്ങിൽ വെച്ചു വിതരണം ചെയ്യും. മാധ്യമ രംഗത്ത് മികച്ച ഇടപെടലുകൾ നടത്തി വരുന്ന ഏഷ്യാനെറ്റ് ന്യൂസ്‌ കൊച്ചി ചീഫ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂരാണ് അവാർഡ് ജേതാവ്.
പ്രൊഫ. കെ. കെ ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.ഡോ. കെ. ടി. ജലീൽ, എം. എൽ എ അനുസ്മരണ പ്രഭാഷണം നടത്തും.വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ശ്രീ. അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ഡോ. പി. ബാലചന്ദ്രൻ (കോട്ടക്കൽ ആര്യ വൈദ്യ ശാല )ഡോ. എൻ. കെ. മുഹമ്മദാലി, ഡോ. എൻ. മുജീബ് റഹ്മാൻ ഡോ. കെ. ടി മുഹമ്മദ്‌ റിയാസ്, മനവേന്ദ്ര നാഥ്‌ വളാഞ്ചേരി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും



വാർത്താ സമ്മേളനത്തിൽ ശ്രീമതി വസന്ത ഗോവിന്ദൻ പരിപാടികൾ വിശദീകരിച്ചു.ഐ എം എ പ്രസിഡന്റ് ഡോ. എൻ. മുഹമ്മദാലി, സെക്രട്ടറി ഡോ. കെ. ടി. റിയാസ്, എം. ടി. അബ്ദുൾ അസീസ് എന്നിവർ സംബന്ധിച്ചു
Content Highlights: Colleagues and locals will gather again tomorrow to remember Dr. M. Govindan in the courtyard of Valanchery Ambadi.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !