ലുധിയാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. സന്തോഖ് സിങ് ചൗധരിയാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയ ഉടനെ കുഴഞ്ഞുവീണത്.
പില്ലൗറില്‍വച്ച് ചൗധരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംപി മരിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ ട്വിറ്ററില്‍ അറിയിച്ചു.
എഴുപത്തിയഞ്ചുകാരനായ സന്തോഖ് സിങ് ചൗധരി പഞ്ചാബിലെ മുന്‍ മന്ത്രിയാണ്. എംപിയുടെ മരണത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. ബുധനാഴ്ചയാണ് യാത്ര പഞ്ചാബില്‍ പര്യടനം തുടങ്ങിയത്.
Content Highlights: Congress MP collapses and dies during Bharat Jodo Yatra
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !