കൊല്ലം: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസ്സായതോടെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സത്യഭാമയാണ് പുറത്തായത്. ബിജെപിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്. ഏഴ് ബിജെപി അംഗങ്ങള്‍ക്ക് പുറമെ, മൂന്ന് യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നാല് എല്‍ഡിഎഫ് അംഗങ്ങളും മൂന്ന് യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
ലൈഫ് ഭൂമി വിവാദത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് സത്യഭാമയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിനെതിരെ യുഡിഎഫില്‍ വിപ്പ് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോൺഗ്രസ്-5, കേരളാ കോൺഗ്രസ് (ജേക്കബ്ബ്-1), ബി.ജെ.പി.-7, സി.പി.എം.-2. സി.പി.ഐ.-2 സ്വതന്ത്ര-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
Content Highlights: UDF members also supported; No confidence passed in Neduvathur, President out
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !