നയന സൂര്യന്റെ മരണം; അന്വേഷണം സിബിഐക്ക് വിടണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടു

0

തിരുവനന്തപുരം
: യുവ സംവിധായക നയനസൂര്യന്റെ മരണത്തില്‍ നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിച്ച ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസ് സിബിഐ വിടണമെന്ന ആവശ്യവും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു.

രാവിലെ പതിനൊന്നുമണിയോടെയാണ് നയനയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. നയനയുടെ മരണത്തിന് പിന്നാലെ ആദ്യഘട്ടം മുതല്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന്് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തികരമല്ല. അന്വേഷണം ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നയനയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. 2019 ലാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തല്‍.
Content Highlights: Death of Nayana Surya; The investigation should be left to the CBI; The family met the Chief Minister
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !