കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലത്തീഫാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന ലത്തീഫിനെ ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഡിസംബർ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്.
ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീന്‍ കാടാമ്പുഴയിൽ നിന്ന് കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. ഹോട്ടൽ ഉടമയ്ക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്നു രശ്മി. ഡിസംബര്‍ 29ന് ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രശ്മിക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു . ഡിസംബര്‍ 31നാണ് രശ്മി, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയാണ് മരണത്തിന് കാരണമെന്ന് രശ്മിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയ കോട്ടയം നഗരസഭാ ആരോഗ്യവിഭാഗം സൂപ്പര്‍വൈസറെ സസ്പെന്‍ഡും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Food poisoning death in Kottayam: Hotel owner arrested in Bengaluru
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !