ലക്‌നൗ: കോടതിയില്‍ ഗൗണ്‍ ധരിക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ച തോക്ക് താഴെ വീണ് തനിയെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ജഡ്ജിക്ക് പരിക്ക്. മിര്‍സാപൂര്‍ അഡീഷണല്‍ ജഡ്ജി തലേവര്‍ സിങ്ങിന്റെ തുടയിലേക്കാണു ബുള്ളറ്റ് തുറിച്ചുകയറിയത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ബുള്ളറ്റ് പുറത്തെടുത്തു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുപിയിലെ ബുലന്ദ്മഹര്‍ സ്വദേശിയാണ് തലേവര്‍ സിങ്ങ്. ലൈസന്‍സുള്ള തോക്കാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്.
Content Highlights: Judge injured by firing from his own gun in court
Tags:
Latest News