നമ്മുടെ കുട്ടികൾ സുരക്ഷിതവും സന്തോഷപ്രദവുമായ ജീവിതം നയിക്കണമെന്ന ആശയത്തിൽ നിന്ന് അധ്യാപകസംഘടനയായ കെഎസ്‍ടിഎ ഉയർത്തിക്കൊണ്ടുവന്ന പദ്ധതിയാണ് കുട്ടിക്കൊരു വീട്. വിവിധ സാഹചര്യങ്ങളാൽ പ്രയാസമനുഭവിക്കുന്നതും വീടില്ലാത്തതുമായ കുട്ടികൾക്ക് ഉപജില്ലാതലത്തിൽ സംഘടനാസംവിധാനം ഉപയോഗപ്പെടുത്തി വീട് നിർമിച്ചുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ വിവിധ ഉപജില്ലകളിലായി 67 കുട്ടികൾക്കുള്ള വീടുകൾ നിർമാണം പൂർത്തീകരിച്ച് ഇതിനകം താക്കോൽ കൈമാറിക്കഴിഞ്ഞു. ഈ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ 9 ഉപജില്ലകളാണ് വീടുകൾ നിർമിച്ചു നല്കുന്നത്.
കെഎസ്ടിഎ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നല്കുന്നത് വളാഞ്ചേരി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളുടെ കുടുംബത്തിനാണ്. അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലാത്ത ഈ കുട്ടികൾ വളാഞ്ചേരി കാശാംകുന്ന് സ്വദേശിനികളാണ്. മുനിസിപ്പൽ കൗൺസിലർ ഇപി അച്ചുതൻ ചെയർമാനും കെഎസ്‍ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം പിഡി സന്തോഷ് കൺവീനറും ആയ കമ്മറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറ്റം 2022 ജനുവരി 10 നാണ് നടക്കുന്നത്. സംഘാടകസമിതി ചെയർമാൻ കെപി ശങ്കരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറുന്നത് ബഹു കേരള പൊതുമരാമത്ത് വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ്.
ചടങ്ങിൽ വിപി സക്കറിയ (സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി), ടികെഎ ഷാഫി (കെഎസ്‍ടിഎ സംസ്ഥാന ട്രഷറർ), കെ ബദറുന്നിസ (കെഎസ്‍ടിഎ സംസ്ഥാന സെക്രട്ടറി), ആർകെ ബിനു (കെഎസ്‍ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), പിഎ ഗോപാലകൃഷ്ണൻ (കെഎസ്‍ടിഎ ജില്ലാ സെക്രട്ടറി), കെകെ ഗീത (കെഎസ്‍ടിഎ സംസ്ഥാന കമ്മറ്റി അംഗം), കെഎം ഫിറോസ് ബാബു (സിഐടിയു വളാഞ്ചേരി ഏരിയ സെക്രട്ടറി), എൻ വേണുഗോപാൽ (കെഎസ്‍കെടിയു വളാഞ്ചേരി ഏരിയ സെക്രട്ടറി), വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർമാരായ ഇപി അച്യുതൻ, ബഷീറ നൗഷാദ്, കെഎസ്‍ടിഎ ജില്ലാ ജോയിന്റ് സക്രട്ടറിമാരായ സിടി ശ്രീജ, ആർപി ബാബുരാജ്, കെഎസ്‍ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പിഡി സന്തോഷ്, കെ മുഹമ്മദ് ഷെരീഫ്, സി ഷാനി (കെഎസ്‍ടിഎ ജില്ലാ കമ്മറ്റി അംഗം), കെ സുന്ദരൻ (കെഎസ്‍ടിഎ കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി), ഇ സുനിൽകുമാർ (കെഎസ്‍ടിഎ കുറ്റിപ്പുറം ഉപജില്ലാ പ്രസിഡന്റ്),
തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ
കെ പി ശങ്കരൻ, ഇ പി അച്ചുതൻ, പി ഡി സന്തോഷ്, കെ മുഹമ്മദ് ഷെരീഫ്, കെ സുന്ദരൻ, ഇ സുനിൽ കുമാർ, വി പി സുമേഷ് എന്നിവർ പങ്കെടുത്തു
Content Highlights: Kaitangai KSTA.. Nine houses are being prepared in Malappuram district..

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !