കാടാമ്പുഴ: 'ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം ' എന്ന പ്രമേയവുമായി നടന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ത്രിദിന സമ്മേളനത്തിന് തുടക്കമായി. സമ്മേളന നഗരിയായ കാടാമ്പുഴ മൂർക്കത്ത് ഹംസ മാസ്റ്റർ നഗറിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി പതാക ഉയർത്തി. ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, ട്രഷറർ അബുഹാജി കാലൊടി, ഭാരവാഹികളായ ടി.പി.കുഞ്ഞുട്ടി ഹാജി, ഒ.കെ. കുഞ്ഞിപ്പ, എ.പി.അബ്ദു , മുസ്തഫ ഹാജി, റഫീഖ് കല്ലിങ്ങൽ, മൊയ്തീൻ മാടക്കൽ, നെയ്യത്തൂർ ഹംസ ഹാജി, ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, ഫവാസ് നെടുവഞ്ചേരി, കരീം പി.പി എന്നിവർ പങ്കെടുത്തു. തുടർന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പതാക ഉയർത്തി പതാക ദിനം ആചരിച്ചു. വാർഡ് പ്രസിഡന്റുമാർ പതാക ഉയർത്തി. രണ്ടത്താണിയിൽ അലവിക്കുട്ടി മാട്ടിൽ, വട്ടപ്പറമ്പിൽ സി.വി.അബ്ദു , ഏർക്കരയിൽ ഒ.കെ. കുഞ്ഞിപ്പ,മരുതിൻചിറയിൽ പി.പി.ഹംസക്കുട്ടി ഹാജി,മേൽമുറിയിൽ എ.കെ. മുഹമ്മദലി ഹാജി, പറപ്പൂരിൽ കെ.പി. ഹൈദ്രസ് ഹാജി, കരേക്കാട് നോർത്തിൽ കുഞ്ഞാപ്പു ഹാജി പട്ടാക്കൽ , ചിത്രംപള്ളിയിൽ എൻ മുജീബ് മാസ്റ്റർ, മജീദ്കുണ്ടിൽ കൊട്ടാരത്ത് ബീരാൻ , ജാറത്തിങ്ങലിൽ സി.അലവി, മലയിൽ കെ. അലി മുസ്‌ലിയാർ, പിലാത്തറയിൽ എൻ.ഹംസ ഹാജി, മുഴങ്ങാണിയിൽ കെ.കെ.മുഹമ്മദ് കുട്ടി ഹാജി, കാടാമ്പുഴയിൽ പി. കരീം, ചുള്ളിക്കാട് എ.കെ. മുസ്തഫ ഹാജി, എ.സി. നിരപ്പിൽ വി.ടി. കോയക്കുട്ടി തങ്ങൾ, കല്ലാർ മംഗലത്ത് ജാഫർ അത്താണി, ചേലക്കുത്ത് വി.കെ. ബീരാൻ , പൂവ്വൻചിനയിൽ ഖാസിം കൊല്ലേത്ത് എന്നിവർ പതാക ഉയർത്തി. മുസ്‌ലിം ലീഗ് , യൂത്ത് ലീഗ് , എം.എസ്.എഫ് കെ.എം.സി.സി. ഭാരവാഹികൾ പങ്കെടുത്തു. 13 ന് വെള്ളിയാഴ്ച 7 മണിക്ക് കാടാമ്പുഴ റുസ്റ്റാർ ടർഫ് സ്റ്റേഡിയത്തിൽ മൂർക്കത്ത് ഹംസ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അൻവർ സാദത്ത് നെല്ലായ , എ.കെ. മുസ്തഫ തിരൂരങ്ങാടി എന്നിവർ പ്രസംഗിക്കും. ശനിയാഴ്ച ഉച്ചക്ക് 2.30 ന് കാടാമ്പുഴ എ.യു.പി.സ്കൂളിൽ ടി.പി. തിത്തുമ്മു സുഹ്റ നഗറിൽ വനിതാ ലീഗ് സമ്മേളനം വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്യും. ലൈല പുല്ലൂണി എ.ആർ നഗർ പ്രസംഗിക്കും. രാത്രി 7 മണിക്ക് കാടാമ്പുഴ എ.യു.പി സ്കൂളിൽ ഒ.കെ. സലാം നഗറിൽ കൗൺസിൽ മീറ്റ് മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്യും
Content Highlights:Marakara Panchayat Muslim League three-day conference has started
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !