ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക്, 3ഡി 4കെ മിഴിവിൽ ജാക്കും റോസും എത്തും; പുതിയ ട്രെയിലർ കാണാം

0

ലോകസിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് ടൈറ്റാനിക്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ടൈറ്റാനിക് അപകടവും മനോഹര പ്രണയവും ചേർത്ത് ജെയിംസ് കാമറൂൺ ഒരുക്കിയ ചിത്രം 1997ലാണ് റിലീസ് ചെയ്തത്. ഇപ്പോൾ 25ാം വാർഷികത്തിലേക്ക് എത്തി നിൽക്കുകയാണ് ചിത്രം. അതിനിടെ ടൈറ്റാനിക് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. പുത്തൻ രൂപത്തിൽ ചിത്രം വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. 

ചിത്രത്തിന്റെ 3ഡി 4കെ എച്ച്ഡിആർ പതിപ്പ് തിയറ്ററിൽ എത്തിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പ്രഖ്യാപനവും നടത്തിയ. വാലന്റൈൻസ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10 നാകും റീമാസ്റ്ററിങ് ചെയ്ത പതിപ്പ് റിലീസ് ചെയ്യുക. പുതിയ ട്രെയിലറും ടൈറ്റാനിക് ടീം പുറത്തിറക്കിയിട്ടുണ്ട്. 

ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ജയിംസ് കാമറൂൺ ചിത്രം ഒരുക്കിയത്. ജാക്കിന്റേയും റോസിന്റേയും പ്രണയം പറഞ്ഞ ചിത്രം അന്നുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തിരുന്നു. ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് ടൈറ്റാനിക്. 11 ഓസ്കര്‍ അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ജയിസ് കാമറൂണിന്റെ അവതാറും അടുത്തിടെ റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയിരുന്നു. മികച്ച സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. 
Content Highlights: Titanic returns to theaters, Jack and Rose in 3D 4K resolution; Watch the new trailer
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !