പാലക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിപ്പറ്റിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുറത്തെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടെ കാറിനുള്ളില്‍ അനക്കമുള്ളതായി കുഞ്ഞുമോന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. കാറിന്റെ ഡോര്‍ തുറന്നു വച്ചെങ്കിലും പാമ്പ് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും രാജവെമ്പാലയെ പിടികൂടി പുറത്തെത്തിക്കുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Motion in a stopped car; When I looked in doubt, I was shocked!, a huge king cobra


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !