മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർക്കുന്നിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ചു മറിഞ്ഞ് ആറുവയസുകാരി മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഹയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായാണ് വിവരം. പുളിക്കൽ നോവൽ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സ്കൂട്ടറിലും സമീപത്തെ മതിലിലും ഇടിച്ചു മറിയുകയായിരുന്നു. നാൽപതോളം കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.
ഹയ ഫാത്തിമയെ സ്കൂളിൽ നിന്ന് വലിയുപ്പ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ വലിയുപ്പയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട്, പുളിക്കൽ ആശുപത്രികളിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !