കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്കീം സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചത് .
മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടേയും കാല്‍നട യാത്രക്കാരുടേയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി മുതല്‍ ബസുകളില്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന പുതിയ സ്‌കീമാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയ്ക്ക് കൈമാറിയത് . വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കരുതെന്ന കേരളാ ഹൈക്കോടതി വിധി.
നിയമം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്വകാര്യ വാഹനങ്ങളെ പോലെ പൊതു മേഖലയ്ക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
900 കോടി രൂപയോളം കടബാധ്യതയുള്ള കോര്‍പ്പറേഷന്റെ വരുമാനമാര്‍ഗമാണ് പരസ്യങ്ങള്‍ . ശബരിമല സീസണില്‍ ഈ ഉത്തരവ് പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുകയെന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The Supreme Court stayed the High Court's verdict that no advertisement should be allowed on KSRTC buses


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !