ഭൂകമ്പത്തിന്റെ ദുരിതം പേറുന്ന തുര്‍ക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ബജറ്റില്‍ 10 കോടി രൂപ മാറ്റിവെച്ചു. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് 5 കോടിയും അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു.
എന്നാല്‍, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ലെന്നാണ് നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ടെന്ന നിലയ്ക്കാണെന്നും ധനമന്ത്രി പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
Content Highlights: Kerala will give 10 crores as relief aid to Turkey
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !