പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയത്. കൊച്ചിയില്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലാത്തിയടിയില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തു.
ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്കെത്തി. പ്രവര്‍ത്തകര്‍ പൊലീസിനെ കൂകി വിളിച്ചു. ബാരിക്കേടിന് മുകിളില്‍ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകള്‍ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നികുതി വര്‍ധനക്കെതിരെ മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് കാര്‍ കെട്ടിവലിച്ച് പ്രതിഷേധിച്ചു.
Content Highlights: Youth Congress protests against fuel cess; Conflict in various districts
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !