ഭൂകമ്പം സര്‍വനാശം വിതച്ച തുര്‍ക്കിയില്‍ നിന്നും പ്രതീക്ഷയുടെ പുതിയ വാര്‍ത്ത. ഹതായില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നു കണ്ടെത്തി. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
ഇതുകൂടാതെ, രണ്ടു വയസ്സുള്ള പെണ്‍കുട്ടിയും ആറു മാസം ഗര്‍ഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത മഞ്ഞുവീഴ്ചയോടു പൊരുതി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം, മരണനിരക്ക് കുത്തനെ ഉയരുകയാണ്. സിറിയയിലും തുര്‍ക്കിയിലുമായി മരിച്ചവരുടെ എണ്ണം 29,000 കടന്നു. തുര്‍ക്കിയില്‍ മാത്രം 24,617പേര്‍ മരിച്ചിട്ടുണ്ട്. സിറിയയില്‍ 4,500പേര്‍ മരിച്ചു. ദുരന്തം മുതലാക്കി കൊള്ളയടിക്കാന്‍ ഇറങ്ങിയവരും തുര്‍ക്കിയില്‍ സജീവമാണ്. ഇതുവരെ 48പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 128 hours under concrete layers; Two-month-old baby rescued, another survival news from Turkey
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !