ന്യൂഡല്‍ഹി: 2011 മുതലുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്‍. 2022-ല്‍ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതാകട്ടെ 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2020-ലാണ് ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 85,256 പേരാണ് 2020-ല്‍ പൗരത്വം വേണ്ടെന്നുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങളാണിവ. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് വ്യക്തമാക്കിയത്.
കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുഎഇ പൗരത്വം കരസ്ഥമാക്കിയതായി പ്രത്യേക ചോദ്യത്തിനു മറുപടിയായി ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം നല്‍കി.
വർഷം: പൗരത്വം ഉപേക്ഷിച്ചവർ
2011: 1,22,819
2012: 1,20,923
2013: 1,31,405
2014: 1,29,328
2015: 1,31,489
2016: 1,41,603
2017: 1,33,049
2018: 1,34,561
2019: 1,44,017
2020: 85,256
2021: 1,63,370
2022: 2,25,620
ആകെ: 16,63,440
Content Highlights: In 2022, 2.25 lakh people gave up their Indian citizenship
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !