ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഈ മാസം 24 ന് ലോകമെമ്ബാടും തിയേറ്ററുകളില്‍ എത്തുന്നു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്. മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ബാല്യകാല പ്രണയം, നഷ്‍ടപ്രണയം എന്നിവ ചിത്രത്തിന് പശ്ചാത്തലമാകുമെന്ന സൂചനകളോടെയുള്ള ട്രെയിലര്‍ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സംവിധാനം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്‍ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്‍ണകുമാര്‍, സയനോര, രശ്‍മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.
ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷണ, റെനീഷ് അബ്‍ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്സ് ഇ കുര്യന്‍. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‍സാന ലക്ഷ്‍മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.
ആര്‍ട്ട് മിഥുന്‍ ചാലിശേരി ആണ്. കോസ്റ്റ്യൂം മെല്‍വി ജെ. മേക്കപ്പ് അമല്‍ ചന്ദ്രനാണ് നിര്‍വഹിക്കുന്നത്. പ്രൊജക്‌ട് കോഡിനേറ്റര്‍ ഷനീം സഈദ്, ചീഫ് അസോസിയേറ്റ് ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായ വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍ ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് അബു വളയംകുളം, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പിആര്‍ഒ ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.
Content Highlights: 'Ntikakkak Koru Premandarnni' will hit the theaters on 24th
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !