![]() |
പ്രതീകാത്മക ചിത്രം |
മലപ്പുറം: പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും വിധിച്ചു. മലപ്പുറം കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2022 ഒക്ടോബര്‍ 19നാണ് സംഭവം. ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പിതൃസഹോദരപുത്രന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കുകയായിരുന്നു. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയെ വാഹനപരിശോധന നടത്തുകയായിരുന്ന മങ്കട എസ്‌ഐ സി കെ നൗഷാദ് ആണ് പിടികൂടിയത്.
പരിശോധനയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡ്രൈവിങ് ലൈസന്‍സില്ലെന്നും കണ്ടെത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു.
Content Highlights: A 17-year-old boy was given a scooter to drive and was picked up by the police; A fine of Rs 25,000 was imposed on the relative
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !