ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോം അധ്യക്ഷയായ സംസ്ഥാനയുവജന കമ്മീഷന്‍ വലിയൊരു വെള്ളനായായി മാറുന്നു. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച പണം തീര്‍ന്നെന്നും ഇനിയും 26 ലക്ഷം രൂപ വേണമെന്നുമാണ് ചിന്താ ജെറോം സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്.
76.06 ലക്ഷം രൂപയായിരുന്നു ചിന്തയ്ക്കും മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്കും യുവജന കമ്മീഷനിലെ ജീവനക്കാര്‍ക്കും ഓണറേറിയവും ശമ്പളവും നല്‍കാന്‍ 2022-23 ലെ ബജറ്റില്‍ വകയിരുത്തിയിരുന്നത്.
ഈ തുക തീര്‍ന്നതോടെ 9 ലക്ഷം രൂപ 29.12.22 ല്‍ അനുവദിച്ചു. ഡിസംബര്‍ മാസത്തെ ശമ്പളം കൊടുത്തതോടെ 8.45 ലക്ഷവും ചെലവായെന്നും ഇനി 55,000 രൂപ മാത്രമാണ് അവശേഷിക്കുന്നതെന്നും ചിന്ത സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. വരുന്ന മാസങ്ങളില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം അനുവദിക്കണമെന്നാണ് ചിന്ത മന്ത്രി സജി ചെറിയാനോട് ആവശ്യപെട്ടിരിക്കുന്നത്. യുവജന കമ്മീഷന്‍ സെക്രട്ടറി വഴിയാണ് 26 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. ചിന്തയ്ക്ക് ശമ്പള കുടിശികയായി ലഭിക്കേണ്ട 8.50 ലക്ഷം രൂപ കൂടെ ഉള്‍പ്പെടുത്തിയാണ് 26 ലക്ഷം ആവശ്യപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചിന്തയുടെ ആവശ്യം പൂര്‍ണ്ണമായും അംഗീകരിച്ചില്ല. 18 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ ചിന്തയുടെ 8.50 കുടിശിക ഈ സാമ്പത്തിക വര്‍ഷം ലഭിക്കാനുള്ള സാധ്യതയില്ല. ഈ മാസം 16 ന് കായിക യുവജന കാര്യ വകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. ശമ്പളം ലക്ഷങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതല്ലാതെ ചിന്ത ജെറോമിന്റെ യുവജന കമ്മീഷനില്‍ യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒരു കാര്യവും നടക്കുന്നില്ലന്ന വിമര്‍ശനും ഉയരുന്നുണ്ട്.
Content Highlights: Got enough! Jerome thinks that another 26 lakhs is needed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !