തുര്‍ക്കി ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3700 കടന്നു, മരണ സംഖ്യ ഉയ‍‍‍ര്‍ന്നേക്കും

0

തുര്‍ക്കി സിറിയന്‍ അതിര്‍ത്തി മേഖലയില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3,700 കടന്നു.

14,000ലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച്‌ തുര്‍ക്കിയില്‍ 2379 പേരും സിറിയയില്‍ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.

മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.തുര്‍ക്കി സിറിയന്‍ അതിര്‍ത്തി മേഖലയിലുണ്ടായ തുടര്‍ച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്
Content Highlights: Turkey earthquake death toll passes 3,700, death toll likely to rise
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !