മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നും തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
- UIDPAN എന്ന് ടൈപ്പ് ചെയ്യുക.
- സ്‌പേസ് ഇട്ട ശേഷം ആധാര്‍ നമ്പര്‍ നല്‍കുക.
- വീണ്ടും സ്‌പേസ് ഇട്ട ശേഷം പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
- UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോര്‍മാറ്റ്.
- 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാന്‍.
- ആധാറുമായി പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.
ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് ?
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 മാർച്ച് 31 ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. അതുകൊണ്ട് തന്നെ പാൻ ഇല്ലാതെ ആദായ നികുതി റിട്ടേൺ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.
എങ്ങനെ ലിങ്ക് ചെയ്യാം ?
https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലും ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം.
Content Highlights: Doubt whether PAN is linked with Aadhaar?, can check easily
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !