മലപ്പുറം ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് പുതുതായി 5185 ലാപ്‌ടോപ്പുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയില്‍ വിതരണം ചെയ്ത 18388 ലാപ്‌ടോപ്പുകള്‍ക്ക് പുറമെയാണ് ഹൈടെക് ലാബുകളിലേക്ക് അഞ്ചുവര്‍ഷ വാറണ്ടിയോടെയുള്ള 1800 ലാപ്‌ടോപ്പുകള്‍ പുതുതായി ലഭ്യമാക്കുന്നത്. ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയും 3385
ലാപ്‌ടോപ്പുകളും സ്‌കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കും.
അഞ്ചു വര്‍ഷ വാറണ്ടി തീരുന്ന ലാപ്‌ടോപ്പുകള്‍ക്കും പ്രൊജക്ടറുകള്‍ക്കും രണ്ട് വര്‍ഷത്തെ എ.എം.സി (ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട്) പരിരക്ഷയും കൈറ്റ് ഉറപ്പാക്കുന്നുണ്ട്. ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്‌കൂളുകള്‍ വെബ് പോര്‍ട്ടലില്‍ നല്‍കണം. മുഴുവന്‍ ഉപകരണങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകള്‍, മോഷണം തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലേക്ക് സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലാത്തതും ലൈസന്‍സ് നിബന്ധനകളുള്ളതും സ്‌കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുളള സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ സ്വകാര്യ സെര്‍വറുകളില്‍ സൂക്ഷിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടത്താന്‍ പാടില്ല എന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.
Content Highlights: 5185 new laptops by Kite for schools in the district
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !