രാഷ്ട്രപിതാവ് മഹാത്മന്ധിജി രക്തസാക്ഷിയായതിന്റെ എഴുപത്തി യഞ്ചാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമയായി ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തില്‍ നിമജ്ജനം ചെയ്ത ഏക സ്ഥലമായ തിരുന്നാവായയുടെ ചരിത്രം ഓര്‍മ്മിച്ച് കുട്ടികളുടെ ശാന്തിയാത്ര ശ്രദ്ധേയമായി.
ഗാന്ധിജിയുടെ ചിതാഭസ്മ നിമജ്ജനത്തിന്റെ 75-ാമത്തെ ഓര്‍മദിനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുന്നാവായ എ.എം.എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ശാന്തിയാത്രയില്‍ പങ്കാളികളായത്.
സാംസ്‌കാരിക പ്രവര്‍ത്തകനും സംരക്ഷിത മാമാങ്ക സ്മാരകം കെയര്‍ ടേക്കറുമായ ചിറക്കല്‍ ഉമ്മര്‍ ശാന്തിയാത്ര ഉദ്ഘാടനം ചെയ്തു.
അധ്യാപകന്‍ സല്‍മാന്‍ കരിമ്പനക്കല്‍ ആമുഖ പ്രഭാഷണം നടത്തി.
പ്രധാനാധ്യാപകന്‍ ഷെറി കെ തോലത്ത് അധ്യക്ഷനായിരുന്നു. അധ്യാപിക ഹഫ്‌സത്ത് ഗാന്ധി അനുസ്മരണ ഗീതം ആലപിച്ചു.ജനീഷ ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് നവാസ് ടി.പി, സുബീഷ് എം, വാസുദേവ്, ഇബ്രാഹിം മുസ്ലിയാര്‍, റിസ്‌വാന, ശരീഫ, ശിഹാബ്, ഷീന, ലത്തിഫ്, സഹീര്‍ സ്‌കൂര്‍ ലീഡര്‍ മുഹമ്മദ് യാസീന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം, ഗാന്ധി ക്വിസ്, ഗാന്ധി പതിപ്പ്, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !