ബജറ്റില്‍ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഹോട്ടല്‍ വ്യാപാരികള്‍ക്ക് സമയം നീട്ടി തന്നു. ടൈഫോയിഡിന് എതിരായ കുത്തി വെപ്പ് എടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറുകിട ഹോട്ടലുകാര്‍ക്ക് താങ്ങാന്‍ ആവില്ല. മറ്റു സംസ്ഥാങ്ങളില്‍ ഇല്ലാത്ത കാര്യമാണ് ഇതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.
മരുന്ന് കമ്ബനി ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയാണ് ഇത് നടപ്പാക്കാന്‍ നോക്കുന്നത്. ഇപ്പോള്‍ മരുന്ന് കിട്ടാനില്ല. ഇത് പിന്‍വലിക്കണം. പെട്രോള്‍ ഡീസല്‍ സെസ്സ് പിന്‍വലിക്കണം. കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോള്‍ സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം പോലെ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കര്‍മ സേനയുടെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും രാജു അപ്സര പറഞ്ഞു.
ഇന്ധന വിലയുടെ കാര്യത്തില്‍ നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോലും സംസ്ഥാനം ചെയ്യുന്നില്ല. സംസ്ഥാനം ധൂര്‍ത്ത് കുറച്ചുകൊണ്ട് ക്ഷേമ പ്രവര്‍ത്തനം നടത്തട്ടെ. വ്യാപാരികളെ ദ്രോഹിക്കുന്ന ബഡ്ജറ്റാണ് ഇത്. ഫെബ്രുവരി 20 മുതല്‍ 25 വരെ സമര പ്രചാരണ ജാഥ നടത്തും. 28ന് സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തും. ഹെല്‍ത്ത് കാര്‍ഡ് വിഷയത്തിലും ബഡ്ജറ്റ് വിഷയത്തിലുമാണ് സമരം നടത്തുന്നത്. സമരം നടത്തുന്നത് ഒറ്റയ്ക്കാണ്. മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി.
Content Highlights: Kerala Traders Industry Coordinating Committee to strike if fuel cess is not withdrawn
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !