പെരിന്തല്‍ മണ്ഡലത്തിലെ സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നോ എന്നറിയാന്‍ സംയുക്ത പരിശോധന നടത്താന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്.
ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള പോസ്റ്റല്‍ ബാലറ്റുകളാണ് ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും അഭിഭാഷകരും പരിശോധിക്കുക.
അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30 നായിരിക്കും സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളില്‍ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാന്‍ അവസരണ വേണമെന്ന ഇടത് സ്ഥാനാര്‍ത്ഥിയുടെ ആവശ്യപ്രകാരണമാണ് കോടതി നടപടി. പോസ്റ്റല്‍ ബാലറ്റുകളുള്ള ഒരു പെട്ടി കാണാതായത് നേരത്തെ വിവാദമായിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 വോട്ടുകള്‍ ആണ് കാണാതായതെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Content Highlights: Perinthalmanna election; The High Court will check whether the special ballots were tampered with
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !