മലപ്പുറം: കളക്ടറേറ്റില്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിച്ചു. സംവിധാനത്തിന്റെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി നിര്‍വഹിച്ചു. 2023 മാര്‍ച്ച് 31 നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് സംവിധാനം ആരംഭിച്ചത്.
സിവില്‍ സ്റ്റേഷനില്‍ റവന്യൂ വകുപ്പിന് കീഴിലാണ് ആദ്യഘട്ടത്തില്‍ പഞ്ചിങ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളുടെ ഓഫീസുകളിലേക്ക് ഫെബ്രുവരി അവസാനത്തോടെയും താലൂക്ക്, വില്ലേജ് തലങ്ങളിലേക്ക് മാര്‍ച്ച് അവസാനത്തോടെയും സംവിധാനം വ്യാപിപ്പിക്കും.
Content Highlights: Aadhaar based biometric punching system has been started in the Collectorate
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !