രണ്ടര വർഷത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ ജയിൽ മോചിതനായി

0
രണ്ടര വർഷത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ ജയിൽ മോചിതനായി | After two and a half years, Siddique Kappan was released from prison

ഹാഥ്റസ് കേസിൽ വിചാരണ തടവിലായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷമാണ് മോചനം. ജാമ്യം ലഭിച്ച 40 ദിവസങ്ങൾക്ക് ശേഷമാണ് കാപ്പൻ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ ഒൻപതിന് യുഎപിഎ കേസിൽ സുപ്രീംകോടതിയും ഡിസംബർ 23ന് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉപാധികൾ പൂർത്തിയാക്കുന്നതിൽ ഉണ്ടായ താമസമാണ് പുറത്തിറങ്ങുന്നത് വൈകിപ്പിച്ചത്. ജാമ്യ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കാപ്പനെ മോചിപ്പിക്കാനുള്ള ഉത്തരവ് കോടതി ജയിലിലേക്ക് അയച്ചത്.

കാപ്പനൊപ്പം ഹാഥ്റസിലേക്ക് പോയ അഞ്ചുപേര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളാണെന്നും, ഫെബ്രുവരി 2020ല്‍ ഡല്‍ഹിയില്‍ നടന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു കേസ്. സംഘടനയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും പിഎഫ്‌ഐ നേതാക്കളുമായി കാപ്പന്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ആരോപണം. '' പിഎഫ്‌ഐ യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. മതസൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാഥ്റസിലേയ്ക്ക് എത്തിയത് '' - തുടങ്ങിയ ആരോപണങ്ങളും കാപ്പന്‍ നേരിട്ടു.

2021ല്‍ കാപ്പനെതിരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതപരവും വിഭാഗീയവുമായ വിഷയങ്ങളെക്കുറിച്ച് കാപ്പന്‍ എഴുതിയ 36 ലേഖനങ്ങളില്‍ നിന്നുള്ള ഭാഗവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlights: After two and a half years, Siddique Kappan was released from prison
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !