കൊച്ചിയിലെ പെറ്റ്ഷോപ്പില്‍ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്.
15,000 രൂപ വിലയുള്ള നായക്കുട്ടിയെ ആണ് ഇവര്‍ മോഷ്ടിച്ചത്. ഇവര്‍ മോഷ്ടിച്ച നായയെ കണ്ടെത്തി. നിഖിലും ശ്രേയയും കര്‍ണാടക സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പിയിലെ താമസ സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായാണ് യുവതിയും യുവാവും ബൈക്കില്‍ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടിലടച്ചിരുന്ന നായ്‌ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെല്‍മറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയില്‍നിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച മൂന്നു നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വില്‍ക്കുന്നതിനായാണ് രണ്ടു നായ്ക്കുട്ടികളെ കടയില്‍ കൊണ്ടുവന്നത്.
യുവതിയും യുവാവും കടയില്‍നിന്നു പോയതിനു പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്. ഇവര്‍ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പില്‍നിന്നു നായയ്ക്കുള്ള തീറ്റയും ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
Content Highlights: 'Puppy theft' from pet shop; Engineering students arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !