കണ്ണൂര്‍: താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം കോണ്‍ഗ്രസ് ഒരു വിഷയത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്ന് കെ സുധാകരന്‍. നയപരമായി തന്നെ കോണ്‍ഗ്രസ് ഹര്‍ത്താലിന് എതിരാണെന്ന് സുധാകരന്‍ പറഞ്ഞു.
ഹര്‍ത്താല്‍ ഇല്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീ പാറുന്ന സമരം ഉണ്ടാവുമെന്ന് സുധാകരന്‍ പറഞ്ഞു. മറ്റു പല സമരമുറകളുമുണ്ട്. നികുതിക്കൊള്ളയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാധാരണക്കാരന്റെ നടുവ് ചവിട്ടിയൊടിക്കുന്ന ബജറ്റാണിത്. സര്‍ക്കാര്‍ ബ്ലേഡ് മാഫിയയ്ക്കു തുല്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
പ്രളയത്തിന്റെയും കോവിഡിന്റെയും ദുരിതത്തില്‍നിന്ന് കേരള സമൂഹം ഇനിയും മോചിതരായിട്ടില്ല. ജനങ്ങള്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ നടുവിനു ചവിട്ടുകയാണെന്ന് സുധാകരന്‍ പറഞ്ഞു. കേന്ദ്ര ബജറ്റല്‍ പ്രതിഷേധിച്ചുകൊണ്ട് ഈ മാസം ഏഴിന് കേന്ദ്ര ഓഫിസുകള്‍ക്കു മുന്നിലും സംസ്ഥാന ബജറ്റിനെതിരെ ഒന്‍പതിനും സമരം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Congress will no longer hold hartal; K Sudhakaran with the announcement
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !