തിരുവനന്തപുരം : പൊലീസിലെ ക്രിമിനലുകെള പിരിച്ചുവിടാനുള്ള നടപടി ഊർജ്ജിതമാക്കി ആഭ്യന്തര വകുപ്പ്. ഒരു ഇൻസ്പെക്ടർക്കും മൂന്ന് എസ്.ഐമാർക്കുമെതിരെ നടപടിയെടുക്കാൻ ഡി.ഐ.ജിമാർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറെ പിരിച്ചുവിടാൻ നോട്ടീസ് നൽകുകയും ചെയ്തു. ക്രിമിനൽ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡി.ജി.പി വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മൂന്ന് ക്രിമിനൽ കേസ് ഉൾപ്പെടെ 21 പ്രാവശ്യം വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശിവശങ്കർ. കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ ഇയാൾ ഓഫീസിൽ നിന്ന് മുങ്ങി. തുടർന്ന് പാലക്കാട്ടെ വീട്ടിൽ പോയാണ് നോട്ടീസ് നൽകിയത്.
മേയ് മാസത്തിൽ വിരമിക്കുന്നതിനാൽ പിരിച്ചുവിടൽ ഒഴിവാക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ തള്ളിയാണ് നടപടി. രണ്ട് ഇൻസ്‌പെക്ടർമാരെ കൂടി പിരിച്ചുവിടാനുള്ള നടപടികൾ അധികൃതർ തുടരുകയാണ്. മൂന്ന് ഡിവൈ.എസ്.പിമാരെ പിരിച്ചുവിടാനുള്ള റിപ്പോർട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ക്രിമിനൽ കേസിൽ പ്രതിയായ 59 പേരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയത്.
Content Highlights: Dismissal of criminal police continues; Action taken against inspector and three SIMs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !