മലപ്പുറം :പൊതുവിതരണരംഗം സംശുദ്ധമാക്കി ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിനായി റേഷൻ കാർഡുടമകളെയും റേഷൻ കാർഡിലെ അംഗങ്ങളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ദൗത്യം നൂറു ശതമാനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു.
ദേശീയ ഭക്ഷ്യ ഭദ്രത നിയമം പ്രകാരം റേഷൻകാർഡുടമകൾക്ക് രാജ്യത്തെ ഏതു റേഷൻകടയിൽ നിന്നും റേഷൻ വാങ്ങാവുന്നതാണ്. എന്നാൽ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും കാർഡിലെ ഏതൊരു അംഗത്തിനും റേഷൻ വാങ്ങുന്നതിനും അവരുടെ ആധാർ നമ്പറുമായി റേഷൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതായുണ്ട്. ഇപ്രകാരം ആധാർ ലിങ്കിങ് ചെയ്തു കഴിഞ്ഞാൽ റേഷൻ കടയിലെ ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് അവരവർക്ക് അർഹതപ്പെട്ട റേഷൻ വിഹിതം സുതാര്യമായി കൈപ്പറ്റാവുന്നതാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഇപ്രകാരം റേഷൻ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ഈ മഹാ ദൗത്യത്തിൽ
ഈ നേട്ടം ആദ്യം കൈവരിച്ച മലപ്പുറം ജില്ലക്കുള്ള പുരസ്‌കാരം ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി ഏറ്റുവാങ്ങി.
ഇതോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് അംഗങ്ങളും പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ്‌വയറുമായി ബന്ധിപ്പിക്കപ്പെട്ടു. സുതാര്യമായ റേഷൻ വിതരണം ഉറപ്പ് വരുത്താൻ ഇത് സഹായകരമാണ്. കൂടാതെ റേഷൻകാർഡിലെ ഏതൊരു അംഗത്തിനും അവരവർക്ക് സൗകര്യപ്രദമായ റേഷൻ കടകളിൽ നിന്നും റേഷൻ വാങ്ങാനും ഇത് വഴിയൊരുക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. GR അനിൽ അധ്യക്ഷം വഹിച്ചു. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ് പോർട്ടലിന്റെ ഉദ്ഘാടനം ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിർവഹിച്ചു.സിവിൽ സപ്ലൈസ് കമ്മീഷണർ ഡോക്ടർ സജിത്ത് ബാബു , റേഷനിംഗ് കൺട്രോളർ മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു..
സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ച ആദ്യ ജില്ല എന്നതിന് പുറമെ ജില്ലയിലെ ഏറനാട് താലൂക്കാണ് ഈ നേട്ടം കൈവരിച്ച ആദ്യ താലൂക്കെന്നും ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും റേഷനിംഗ് ഇൻസ്‌പെക്ടർമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാരുടെയും പൂർണ്ണ സഹകരണത്തോടെയുള്ള പ്രവർത്തനമാണ് ജില്ലയെ ഈ നേട്ടത്തിൽ എത്തിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ മിനി. എൽ പറഞ്ഞു. കൂടാതെ അനർഹമായി ആരെങ്കിലും ഇനിയും മുൻഗണന റേഷൻ കാർഡുകൾ കൈവശം വക്കുന്നെണ്ടെകിൽ ഉടനടി അത്തരം കാർഡുകൾ തിരിച്ചേൽപ്പിച്ച് മുൻഗണന വിഭാഗത്തിൽ നിന്നും മറ്റേണ്ടതാണെന്നും, ഇക്കാര്യത്തിൽ വ്യാപകമായ പരിശോധനകളും റൈഡുകളും തുടരുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Content Highlights: The district has gained in the field of public distribution
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !