എടയൂർ വായനശാല മയങ്ങനാലുക്കൽ താലപ്പൊലി മഹോത്സവത്തിന് [എടയൂർ വേല] നാളെ തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് അരങ്ങേറുകയെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. വേലയുടെ ഭാഗമായുള്ള കലവറ നിറക്കൽ ചടങ്ങ് ഇന്ന് നടന്നു.
നാളെ രാവിലെ 6 മണിക്ക് പ്രഭാത പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. 10മണിക്ക്, ഉഷ പൂജ, ഉച്ചയ്ക്ക് 12 ന് ഉച്ച പൂജ, 1 മണിക്ക് ചെണ്ടമേളം, 2.30 ന് വേല കൊട്ടിപുറപ്പെടൽ എന്നിവ നടക്കും.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എഴുന്നള്ളത്ത് (മാവണ്ടിയൂർ പാപ്പനശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു)
നാടൻ കലകളും , ചെണ്ടമേളവും, അധികാരിപ്പടി പറയരു കുന്നത്ത് ഹരിശ്രീ ആഘോഷ കമ്മിറ്റിയുടെ ഇണക്കാളകളും ശിങ്കാരിമേളം എഴുന്നളളത്തിൽ കൂടെ ചേരും.
വൈകുന്നേരം 6:30 ന് ദീപാരാധന രാത്രി 8 മണി മുതൽ ദേശവരവുകൾ ഉണ്ടാകും. പീടികപ്പടി തട്ടാരുപാറ ആഘോഷ കമ്മിറ്റി,ചീനിച്ചോട് ജൂബിലി ആഘോഷ കമ്മിറ്റി,സൗപർണ്ണിക ആഘോഷ കമ്മിറ്റി വായനശാല,ശിവശക്തി ആഘോഷ കമ്മിറ്റി പടിഞ്ഞാക്കര,മാവണ്ടിയൂർ ആഘോഷ കമ്മിറ്റി പൂക്കാട്ടിരി വട്ടപ്പറമ്പ്ആഘോഷ കമ്മിറ്റി എന്നിവടങ്ങളിൽ നിന്നുള്ള വരവുകളാണ് ഉണ്ടാവുക.
രാത്രി 9 മചാലിശ്ശേരി ബാലനും സംഘവും അവതരിപ്പിക്കുന്ന
തായമ്പക ആഘോഷങ്ങൾക്ക് കൊഴുപ്പേകും. രാത്രി 12 മണിക്ക്
സുബ്രഹ്മണ്യൻ കക്കാട്ടിരി നയിക്കുന്ന നാടൻ പാട്ടുമുണ്ടാകും.
Content Highlights: Edayur Mayanganalukkal Thalapoli Mahotsava tomorrow..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !