ബെംഗളൂരു: ബസ് കണ്ടക്ടർ ഒരു രൂപ ബാക്കി നൽകാത്തതിൽ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കമ്മിഷൻ. മെട്രോ പൊളിറ്റൻ കോർപറേഷനാണ് (ബിഎംടിസി) കോടതി പിഴയിട്ടത്. 3000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്. 2019 സെപ്തംബർ 11ന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടൽ. അഭിഭാഷകനായ രമേശ് നായ്ക് ആണ് പരാതിക്കാരൻ.
45 ദിവത്തിനകം നിർദേശിച്ച തുക നൽകണമെന്നാണ് ഉത്തരവ്. തുക നൽകിയില്ലെങ്കിൽ ബിഎംടിസി മാനേജിങ് ഡയറക്ടർക്കെതിരെ ക്രിമിനൽ കേസ് നൽകാമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരം നൽകണം. കമ്മിഷൻ നിയമനടപടികൾക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നൽകാനും ബിഎംടിസിയോട് കോടതി നിർദേശിച്ചു.
നിയമനടപടി സ്വീകരിച്ചതിൽ ഉപഭോക്താവിനെ കോടതി പ്രശംസിക്കുകയും ചെയ്തു. നിസ്സാര കാര്യമാണെന്ന് തോന്നുമെങ്കിലും പൗരാവകാശം എന്ന വലിയ വിഷയമാണ് പരാതിക്കാരൻ ഉയർത്തിയിരിക്കുന്നത്. ഇതൊരു ഉപഭോക്തൃ അവകാശമായി അംഗീകരിക്കണമെന്നും ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ കൂട്ടിച്ചേർത്തു.
പരാതിക്കാരനായ രമേശ് നായ്ക് മെജസ്റ്റിക്കിൽ നിന്ന് ബിഎംടിസിയുടെ വോൾവോ ബസിൽ ശാന്തിനഗറിലേക്ക് നടത്തിയ യാത്രയിലാണ് കണ്ടക്ടർ ബാക്കി പൈസ നൽകാതിരുന്നത്. 29 രൂപ ടിക്കറ്റിന് പരാതിക്കാരൻ 30 രൂപ നൽകിയെങ്കിലും ഒരു രൂപ ബാക്കി നൽകിയില്ല. ഒരു രൂപ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ നൽകാൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് രമേശ് നായ്ക് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
Content Highlights: Not a single rupee was left; For the bus conductor 3000 fine and customer commission
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !