ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക് വാങ്ങാം. സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാമെന്ന് മാതൃകമ്പനിയായ മെറ്റയുടെ സിഇഒയും ചെയർമാനുമായ മാർക്ക് സുക്കർബർഗ് അറിയിച്ചു.
വെബ് ഉപയോക്താക്കൾക്ക് പ്രതിമാസം 11.99 ഡോളറും (992.36 ഇന്ത്യൻ രൂപ) ഐഒഎസിൽ 14.99 ഡോളറും(1,240.65 ഇന്ത്യൻ രൂപ) ആയിരിക്കുമെന്ന് സുക്കർബർഗ് വ്യക്തമാക്കി. വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇതോടെ ഇല്ലാതാക്കാം എന്ന് സുക്കർബർഗ് വ്യക്തമാക്കി.
മെറ്റ സേവനങ്ങളുടെ ആധികാരികതയും സുരക്ഷയും വർധിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ. ഈയാഴ്ച ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതിയ സംവിധാനം അവതരിപ്പിക്കും. കൂടുതൽ രാജ്യങ്ങളിൽ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രമുഖ ബിസിനസുകാരനായ ഇലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു.
Content Highlights: You can now buy Blue Tick by giving money on Facebook and Instagram
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !