സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുവിട്ടു; കര്‍ണാടകയില്‍ ഐപിഎസ് ഐഎഎസ് വനിതകളുടെ ചേരിപ്പോര്

0
സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുവിട്ടു; കര്‍ണാടകയില്‍ ഐപിഎസ് ഐഎഎസ് വനിതകളുടെ ചേരിപ്പോര് | Private pictures were also released; IPS IAS women fight in Karnataka

ബെംഗളൂരു:
കുടിപ്പകയില്‍ ഏറ്റുമുട്ടി, കര്‍ണാടകയിലെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയും ഐപിഎസ് ഓഫിസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമായ ഡി രൂപയുമാണ് സമൂഹമാധ്യമത്തിലൂടെ ഐഎഎസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഏറ്റുമുട്ടല്‍ നടത്തുന്നത്.


രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങള്‍ ഐപിഎസ് ഓഫിസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമായ ഡി രൂപ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. പുരുഷ ഐഎഎസ് ഓഫിസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

മുന്‍ മന്ത്രിയും എംഎല്‍എയുമായ മഹേഷിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച്‌ ഒരു റിപ്പോര്‍ട്ട്് 2021ല്‍ രോഹിണി കളക്ടറായിരിക്കെ നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് രൂപ, രോഹിണിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍, മൈസൂരു കലക്ടറെന്ന നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു.
Content Highlights: Private pictures were also released; IPS IAS women fight in Karnataka
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !