ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി പുതു ചരിത്രം കുറിച്ച് ഹൈക്കോടതി

0
ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി പുതു ചരിത്രം കുറിച്ച് ഹൈക്കോടതി | High Court on new history by issuing orders in Malayalam

മാത്യഭാഷാ ദിനത്തിൽ കേരള ഹൈക്കോടതിയിൽ പുതു ചരിത്രം. വിധിന്യായങ്ങൾ മലയാളത്തിലും ലഭ്യമാക്കുന്നതിന്റെ ആദ്യ നടപടി തുടങ്ങി. പ്രാദേശിക ഭാഷയിലും വിധി ന്യായങ്ങൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ രണ്ടു വിധികൾ മലയാളത്തിൽ പുറത്തിറങ്ങി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ തടയണയും വാഹനം വാങ്ങാൻ വായ്‌പ നൽകിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ വിധിന്യായങ്ങളാണ് മലയാളത്തിലിറങ്ങിയത്. ആദ്യമായാണ് രാജ്യത്ത് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇംഗ്ലീഷ് വിധിന്യായത്തിനൊപ്പമാണ് മലയാളവും പ്രസിദ്ധീകരിച്ചത്.

സുവാസ് എന്ന സോഫ്‌റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇംഗ്ലീഷിലുള്ള ഉത്തരവുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഇത് പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പുവരുത്തി ഹൈക്കോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് ഹൈക്കോടതി സാങ്കേതിക സമിതിയുടെ തീരുമാനം. കോടതി നടപടികൾ കമ്പ്യൂട്ടർവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ഇ-ഗവേണൻസ് പദ്ധതിയിൽ രാജ്യത്ത് മികവു പുലർത്തിയതിന് കേരള ഹൈക്കോടതിക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.
Content Highlights: High Court on new history by issuing orders in Malayalam
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !