ലക്‌നൗ: പ്രണയദിനം പശു ആലിംഗനദിനമായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തിന് പിന്നാലെ പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. പശുവിനെ ആലിംഗനം ചെയ്യുന്നത് രോഗങ്ങള്‍ കുറയ്ക്കാനും ഗുണം ചെയ്യുമെന്നും ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിംഗാണ് വ്യക്തമാക്കിയിരിക്കുന്നത്.
പശു നാടിന്റെ അമ്മയാണെന്നും ഭാഗ്യദേവതയാണെന്നും പറഞ്ഞ മന്ത്രി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനെ പ്രണയദിനം പശു ആലിംഗന ദിനമായി പ്രഖ്യാപിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പശു ആലിംഗന ദിനം ആചരിക്കാനുള്ള ആഹ്വാനം ട്രോളര്‍മാര്‍ക്ക് ചാകരയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ കളിയാക്കലുകളാണ്.
പ്രണയ ദിനം പശു ആലിംഗന ദിനമായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദേശം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. കൗ ഹഗ് ഡേയായി വാലന്റൈന്‍സ് ഡേ മാറ്റാനാണു നിര്‍ദേശം. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണു വിശദീകരണം. പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ പോസിറ്റീവ് എനര്‍ജി ലഭിക്കും. പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്‌ഥയുടെയും നട്ടെല്ലാണു പശു. പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം മൂലം മറവിലായ നമ്മുടെ പൈതൃകത്തെ ഓര്‍മിപ്പിക്കാനും കൗ ഹഗ് ഡേ സഹായകമാകുമെന്നു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പ്രത്യാശിച്ചു. പ്രണയദിനാഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വാലൈന്റന്‍സ് ദിനം ആഘോഷിക്കാന്‍ ഒത്തുകൂടുന്ന പ്രണയിനികള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും പല സംസ്‌ഥാനങ്ങളിലുമുണ്ട്.
Content Highlights: Hugging a cow will lower BP and cure diseases, says UP minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !